പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

പി കെ വിനോദ്

പ്രസിഡൻ്റ്

ബിനു ശ്രീകുമാര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആന്‍റണി ജോസഫ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇന്ദു എസ് രാജ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിത ശങ്കര്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അന്‍വര്‍ റഹ്മാന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

നെടുമുടി ഗ്രാമപഞ്ചായത്ത്

ജില്ല  : ആലപ്പുഴ

താലൂക്ക്: കുട്ടനാട്

ബ്ലോക്ക് പഞ്ചായത്ത് : ചമ്പക്കുളം

അസംബ്ലി നിയോചകമണ്ടലം:കുട്ടനാട്

പാര്‍ലമെന്‍റ് നിയോജകമണ്ഡലം: മാവേലിക്കര

വിസ്തീര്‍ണ്ണം: 25.98 ച.കി.മീ

വാര്‍ഡുകള്‍:15

ആകെ വീടുകള്‍:4918

സ്തീകള്‍: 10234

പുരുഷന്‍മാര്‍:9467

ജനസംഖ്യ: 19701

കുടുംബശ്രീ യൂണിറ്റുകള്‍:257

വില്ലേജുകള്‍ : നെടുമുടി,കൈനകരി സൌത്ത്

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രധാന പ്രദേശങ്ങളിലൊന്നായ നെടുമുടി ഗ്രാമപഞ്ചായത്ത് പമ്പയാറിന്റെ കൈവഴികളാൽ ചുറ്റപ്പെട്ട സമുദ്രനിരപ്പിൽ താഴ്ന്ന ചതുപ്പുനില പ്രദേശമാണ്. സമ്പന്നമായ ജലസമ്പത്തും കൃഷിയാധിഷ്ഠിത ജീവിതരീതിയും ഈ നാടിന്റെ പ്രത്യേകതകളാണ്. ചെമ്പകശ്ശേരി രാജവംശം, കുഞ്ചൻ നമ്പ്യാർ, മാത്തൂർ കളരി, കഥകളി എന്നിവയുമായി നെടുമുടിക്ക് ചരിത്രപരവും സാംസ്കാരികവുമായ ആഴമുള്ള ബന്ധമുണ്ട്. ബ്രിട്ടീഷ് ഭരണകാല രേഖകളിൽ പോലും നെടുമുടിയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണപ്പെടുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെയും സാമൂഹ്യപരിഷ്കർത്താക്കളുടെയും പ്രവർത്തനങ്ങൾക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചു. ക്ഷേത്രങ്ങൾ, തറവാടുകൾ, കൊത്തുപണികൾ, ദാരുശിൽപ്പങ്ങൾ എന്നിവ നെടുമുടിയുടെ സമ്പന്നമായ പൈതൃകത്തെയും കലാസാംസ്കാരിക പാരമ്പര്യത്തെയും സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക