വികസന കാഴ്ചപ്പാട്

ഐക്യരാഷ്ട്ര സഭ ലക്ഷ്യം വയ്ക്കുന്ന 2030 ലെ സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക്പരമാവധി വേഗത്തില്‍ നടന്നടുക്കുന്നതിനാണ് 14-ാം പഞ്ചവത്സരക്കാലത്തെ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ജനങ്ങളുടെ ജീവിത നിലവാരം പടിപടിയായി ഉയര്‍ത്തുന്നതിന് ജനപക്ഷവികസന സമീപനമാണഅ 14-ാം പദ്ധതിക്കാലത്തെ പദ്ധതികളില്‍ സ്വീകരിച്ചിട്ടുള്ളത്. കൃഷി, കുടിവെള്ളം, പാര്‍പ്പിടം, അടിസ്ഥാന സൗകര്യവികസനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കുന്ന പദ്ധതികള്‍ എന്നിവയ്ക്ക് ശമായ അടിത്തറ നല്‍കുവാന്‍ ഈ പദ്ധതി കാലത്ത് പുരോഗതി ലക്ഷ്യം വയ്ക്കുന്നതോടൊപ്പം സുസ്ഥിരവികസന ലക്ഷ്യം സാധ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും. അതിന് സഹായകമായ പ്രോജക്ട് ആശയങ്ങളാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് നിസംശയം പറയാം.

വിഷയമേഖല സമീപനം

പൊതുഭരണം ധനകാര്യം

               ജനങ്ങള്‍ക്ക് പരമാവധി സേവന ലഭ്യത ഉറപ്പു വരുത്തും. ജനസൗഹൃദ സര്‍ക്കാര്‍ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തും. വിവരാവകാശവും പൗരാവകാശവും അംഗീകരിച്ചു കൊണ്ടുള്ള പൗരാവകാശരേഖ 3 വര്‍ഷത്തലൊരിക്കല്‍ പരിഷ്കരിച്ച് പ്രസിദ്ധപ്പെടുത്തും. അതിനനുസൃതമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുമെന്ന് ഉറപ്പു വരുത്തും. പഞ്ചായത്തിന്‍റെ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള റോഡുകളുടെ വശങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് വരുമാന മാര്‍ഗം കണ്ടെത്തും. പഞ്ചായത്ത് പരിധിയില്‍ ടൂറിസവുമായി ബന്ധപ്പെട്ട് പൊതുകടവുകള്‍ സ്ഥാപിച്ച് വരുമാനം കണ്ടെത്താം. പഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍ ആഴ്ച ചന്തകള്‍ സ്ഥാപിച്ച് കര്‍ഷകരുടെ ഉല്പന്നങ്ങള്‍ അവര്‍ക്ക് തന്നെ നേരിട്ട് വില്‍ക്കുവാനും അവരിവ് നിന്ന് നിശ്ചിത തുക വരുമാന മാര്‍ഗ്ഗമായി കണ്ടെത്തുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കും.

കൃഷി

               കാലാവസ്ഥയിലും ഭൂപ്രകൃതിയിലും വൈവിധ്യം പുലര്‍ത്തുന്ന വിവിധ പ്രദേശങ്ങള്‍ക്ക് തനതായ വികസന സങ്കീര്‍ണ്ണങ്ങള്‍ രേഖപ്പെടുത്തി എടുക്കുക എന്നതാണ് കാര്‍ഷിക വികസന നയത്തിന്‍റെ അടിസ്ഥാന പരമായ സമീപനം. മണ്ണ് സംരക്ഷണം, ഭൂവിനിയോഗം, വിള സംവിധാനം, ജലനിര്‍ഗ്ഗമനം, വിള പരിപാലനം തുടങ്ങി കാര്‍ഷികോല്‍പ്പാദനത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ഒട്ടേറെ മേഖലകളില്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിഗണന നല്‍കി കൊണ്ടുള്ള വികസന തന്ത്രങ്ങളാണ് ആവിശ്കരിച്ചു കൊണ്ടിരിക്കുന്നത്.

1.            നെല്ലിന്‍റെ ഉത്പാദന ചിലവ് കുറച്ച് ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് നെല്‍ കൃഷി കൂടുതല്‍ ആധായകരവും ആകര്‍ഷകവുമാക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. (സമഗ്ര പരിപാടി)

ډ              മണ്ണ് പരിശോധിച്ച് മണ്ണിന്‍റെ ഫലഭൂയിഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനുള്ളതിന് ആവശ്യമായ വളപ്രയോഗം നിര്‍ദ്ധേശിക്കുക.

ډ              രണ്ടു കൃഷിയുടെയും ഇടവേളകള്‍ പരമാവധി വര്‍ദ്ധിപ്പിച്ച് വെള്ളം കയറ്റി ഇടുക.

ډ              ഒരു പാടം ഒരു വിത്ത്

ډ              ഗുണനിലവാരമുള്ള രാസകീടനാശിനികളുടെ ഉപയോഗം

ډ              സംഭരണത്തിന്‍റെയും വിതരണത്തിന്‍റെയും ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

ډ              പുറം ബണ്ടുകള്‍ ബലപ്പെടുത്തി മട വീഴ്ച തടയുക.

ډ              കാര്‍ഷിക മേഖലയില്‍ കൂടുതല്‍ യന്ത്രവല്‍കൃത കൃഷി രീതി സ്വീകരിക്കുക

ډ              സബ്സിഡി നിരക്കില്‍ കര്‍ഷക സംഘങ്ങള്‍ക്ക് കൊയ്ത്, മെതി യന്ത്രങ്ങള്‍ നല്‍കുക

2.            തരിശു കൃഷി പ്രോത്സാഹനം

3.            ഫാം റോഡുകള്‍

4.            മോട്ടോര്‍ തറകളുടെ ഭൗതീക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക.

തെങ്ങ്

നിലവിലുള്ള തെങ്ങുകളുടെ സംരക്ഷണവും തെങ്ങ് കൃഷി വ്യാപനവും.

ډ              നിലവിലുള്ള തെങ്ങുകളെ രോഗപ്രതിരോഗങ്ങളില്‍ നിന്നും സംരക്ഷിക്കുക

ډ              മണ്ണ് പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക

ډ              വരള്‍ച്ചാ കാലഘട്ടങ്ങളില്‍ ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കുക

ډ              വെട്ടി മാറ്റേണ്ടവ മാത്രം വെട്ടി മാറ്റുക

പഴവര്‍ഗ്ഗങ്ങള്‍

               രോഗപ്രതിരോധങ്ങളില്‍ നിന്നും സംരക്ഷിച്ച് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക.

ډ              വിത്ത് വിതരണം

ډ              ജൈവവളവും ജൈവകീടനാശിനികളുടെ വിതരണം.

പച്ചക്കറികള്‍

ډ              പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഇനങ്ങള്‍ കൃഷി ചെയ്യുന്നതിനോടൊപ്പം നവീന കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക

ډ              ടെറസ്സ് കൃഷിയിലൂടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക

ډ              അക്വാഫോണിക്, ഹൗഡ്രോഫോണിക് രീതിയില്‍ കൃഷി ചെയ്യുക.

മൃഗസംരക്ഷണം ക്ഷീരവികസനം

               മുട്ട, ഇറച്ചി ഉത്പാദനം വര്‍ദ്ധിപ്പിക്കുനനതിന് മുന്‍തൂക്കം നല്‍കും.

?             കോഴിക്കൂടും കോഴിക്കുഞ്ഞുങ്ങളുടെ വിതരണവും

?             ഇറച്ചിക്കോഴി വളര്‍ത്തല്‍.

?             രോഗപ്രതിരോധ കുത്തിവെയ്പ്പ്.

ക്ഷീരവികസനം

ചിലവ് കുറഞ്ഞതും ലാഭകരവുമായ പാലുല്‍പാദനത്തിന് മുന്‍ഗണന നല്‍കും

?             പ്രതിരോധശേഷിയുള്ള നാടന്‍ ഇനങ്ങളുടെ വ്യാപനം

?             ഗുണനിലവാരമുള്ള കാലിത്തീറ്റ

?             ഗുണനിലവാരമുള്ള ഫോഡര്‍

?             ചൂടിന്‍റെ കാഠിന്യം കുറയ്ക്കുന്ന രീതിയിലുള്ള തൊഴുത്ത് നിര്‍മ്മാണം

പ്രാദേശിക സാമ്പത്തിക വികസനം

ീ   പ്രാദേശിക ലഭ്യത അനുസരിച്ചുളള വസ്തുക്കളുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ  സംരംഭം നല്‍കുക

ീ   പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന ക്ലാസുകള്‍  ഏര്‍പ്പെടുത്തുക

ീ   പ്രാദേശികമായ ഉല്‍പ്പന്നങ്ങളുടെ സംരംഭം പ്രോത്സാഹിപ്പിക്കുകയും അതിലുപരി അതിനുള്ള വിപണി  സാധ്യത ഉറപ്പാക്കുക.

ീ   തവിടുകളയാത്ത അരി ഉല്‍പ്പാദിപ്പിച്ചു വിപണനം നടത്താന്‍ സംരംഭങ്ങളെ തയ്യാറാക്കുക

ീ   കണ്ണിമാങ്ങാ അച്ചാര്‍ യൂണിറ്റുകള്‍ തുടങ്ങാന്‍ പ്രോത്സാഹനം നടത്തുക

ീ   ബാങ്ക് മുഖേനയുള്ള സബ്സിഡി ലഭ്യമാക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ ശ്രമിക്കുക

ീ   പഴങ്ങള്‍ ഉണക്കി കാലങ്ങളോളം വയ്ക്കാന്‍ പറ്റുന്നതരത്തിലുള്ള സംരംഭങ്ങള്‍ അനുവദിയ്ക്കുക

ീ   കൂണ്‍ കൃഷി പ്രോത്സാഹിപ്പിക്കുക

ീ   മുട്ടക്കോഴി വിതരണം  ലഭ്യമാക്കുക

ീ   ആട് വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുക

ീ   കുറ്റികുരുമുളക് 5 സെന്‍റില്‍ താഴെയുള്ളവര്‍്ക്കും ലഭ്യമാക്കുക

ീ   ഭക്ഷണം, വെള്ളം എന്നിവയുടെ ഉപയോഗത്തെകുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നടത്തുക

ദാരിദ്ര ലഘൂകരണം

?             സ്വന്തമായി പാര്‍പ്പിടമില്ലാത്തവര്‍ക്ക് പാര്‍പ്പിട നിര്‍മ്മാണം

?             പാര്‍പ്പിടങ്ങളുടെ മെയിന്‍റനന്‍സ്

?             സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും വീടും നിര്‍മ്മാണം

 

സാമൂഹ്യനീതി

ഭിന്നശേഷിക്കാര്‍

               ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ശാസ്ത്രീയവും വ്യക്തി നിഷ്ടവുമായി രൂപ കല്‍പ്പന ചെയ്ത ചലന-പഠന-ശ്രവണ ഉപകരണങ്ങളും, ഭക്ഷണം വസ്ത്രം ഇവ ഉറപ്പാക്കുന്ന സമഗ്രമായ പദ്ധതി. ഭിന്നശേഷിക്കാരായി കഴിയുന്നവരെ പൊതു സമൂഹത്തില്‍ നില നിര്‍ത്തി അവരുടെ സമഗ്ര വികസനം ഉറപ്പു വരുത്തല്‍. വിദ്യാഭ്യാസം ചികിത്സ തൊഴില്‍ സാങ്കേതിക പരിജ്ഞാനം പരിചരണ കേന്ദ്രം എന്നിവ അടങ്ങുന്ന സമഗ്ര പദ്ധതി.

കുട്ടികള്‍

               ഗര്‍ഭധാരണം മുതല്‍ 18 വയസ്സു വരെ കുട്ടികള്‍ കടന്നു പോകുന്ന ഓരോ വികസന ഘട്ടത്തിലും ആവശ്യം വേണ്ട പരിചരണങ്ങള്‍ ലഭ്യമാക്കുന്ന ജീവിതചക്ര സമീപനമായിരിക്കും സ്വീകരിക്കുന്നത്. അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നീ അവകാശാധിഷ്ടിത സമീപനമുള്‍ക്കൊളളുന്ന ഒരു സമഗ്ര പരിപാടിയായിരിക്കും സ്വീകരിക്കുന്നത്.

അങ്കന്‍വാടി

               ഭൗതീക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് അുത്തെ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് അങ്കന്‍വാടികളാക്കി മാറ്റും.

വയോജനങ്ങള്‍

ആനന്ദകരമായ ഒരു വാര്‍ദ്ധക്യ ജീവിതം ഉറപ്പു വരുത്തുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ലക്ഷ്യം. വിധവകള്‍, വിഭാര്യര്‍, അവിവാഹിതര്‍, സന്താനങ്ങളില്ലാത്തവര്‍, വികലാംഗര്‍, അുത്തെ ബന്ധുക്കള്‍ ഇല്ലാത്തവര്‍, വീടുകളില്‍ ഒറ്റപ്പെട്ടവര്‍ എന്നിവര്‍ക്ക് പ്രത്യേകമായ പരിഗണനകള്‍ നല്‍കി ആരോഗ്യ നില, പോഷകാഹാരം, സാമ്പത്തിക ഭദ്രത എന്നിവ ഉറപ്പം വരുത്തുക. പകല്‍ വീടുകള്‍ സ്ഥാപിക്കുക. വയോജനങ്ങള്‍ക്കു വേണ്ടി ഒരു ഹെല്‍പ് ഡെസ്ക് രൂപീകരിക്കുക.

വനിതവികസനം

               സ്ഥിരവും സ്ഥായിയുമായ സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി സാമ്പത്തിക ഭദ്രത കൈവരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ചെറുകിട യൂണിറ്റുകള്‍, സൂക്ഷമ സംരംഭങ്ങള്‍, വിദ്യാഭ്യാസമുള്ള വനിതകള്‍ക്ക് പി. എസ്. സി കോച്ചിംഗ് എന്നിവ നല്‍കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. പ്രദേശത്തെ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുക്കുന്നതിന് വനിതകള്‍ക്ക് ഒറ്റയ്ക്കും ഗ്രൂപ്പായും വരുമാന വര്‍ദ്ധക പദ്ധതികള്‍ രൂപീകരിക്കുക. വനിതാ ഘടക പദ്ധതിയില്‍ സ്ത്രീകള്‍ക്ക് നേരിട്ട പ്രയോജനം ചെയ്യുന്ന പദ്ധതികളായിരിക്കും നടപ്പിലാക്കുന്നത്.

 

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനം

               സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ നിയമാധിഷ്ഠിത സേവനങ്ങള്‍  പട്ടികജാതി വിഭാഗങ്ങളിലേക്ക് ഇനിയും എറെ കടന്നു ചെയ്യേണ്ടതായിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍ രൂപീകൃതമായ ഗവ.ക്ഷേമ പദ്ധതികളും ഭരണ ഘടനാപരമായ സംരക്ഷണ സംവിധാനങ്ങളും മൂലം ലഭ്യമായ സാഹചര്യങ്ങളിലൂടെയാണ് സമൂഹത്തില്‍ നിന്നും അവഗണിക്കുവാനാവാത്ത സ്ഥിതി വിശേഷം പട്ടികജാതി വിഭാഗത്തിന് ലഭ്യമായിട്ടുള്ളത്. പദ്ധതികളെക്കുറിച്ചുള്ള അറിവും തുക വര്‍ദ്ധനവും പട്ടിക ജാതിക്കാരുടെ വികസനത്തിന് അത്യാന്ത്യാപേക്ഷിതമാണ്. ഈ രണ്ടു കാര്യങ്ങളും പരിഹരിക്കാനായാല്‍ മറ്റുള്ളവര്‍ക്കൊപ്പം എത്തിച്ചേരുവാന്‍ പട്ടികജാതി വിഭാഗത്തിനും കഴിയും എന്നത് വസ്തുതയാണ്. 

 

ആരോഗ്യം

               ആശുപത്രികളിലെ ഭൗതീക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഗുണഭോക്താക്കളുടെ സേവന ഗുണനിലവാരം ഉയര്‍ത്തുക. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. ജലമലിനീകരണം തടഞ്ഞ് ജലജന്യരോഗങ്ങളുടെ വ്യാപനം തടയുക. ആശുപത്രി മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുക.

വിദ്യാഭ്യാസം, കലയും, സംസ്കാരവും, യുവജനകാര്യം

സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. വിദ്യാഭ്യാസരംഗത്തിന്‍റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും  ചരിത്രത്തോട് നീതി പുലര്‍ത്തിയും  മാറ്റിയെടുക്കുകയെന്ന ദീര്‍ഘകാല പരിപ്രേക്ഷ്യം നെടുമുടിയില്‍ സാധ്യമാക്കുകയാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. നിലവിലുള്ള  അവസ്ഥ വിശകലനം ചെയ്ത് വെല്ലുവിളികള്‍  തരണം ചെയ്ത്  തെളിമയാര്‍ന്ന ആശയങ്ങള്‍ രൂപപ്പെടുത്തുകയാണ് ലക്ഷ്യം വയ്ക്കുന്നത്.

കുടിവെള്ളം ശുചിത്വം

               പരമ്പരാഗത കുടിവെള്ള സ്രോതസ്സുകള്‍ പുനരുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനും അജൈവമാലിന്യങ്ങള്‍ സംഭരിച്ച് സംസ്കരിക്കുന്നതിനുമുള്ള സമഗ്ര പദ്ധതികള്‍ നടപ്പിലാക്കും. കുട്ടികളില്‍ ശുചിത്വ ബോധം ഉണ്ടാക്കിടെയുക്കുന്നതിനുള്ള സ്കൂള്‍ ശിചിത്വ പരിപാടികള്‍ നടപ്പിലാക്കും.

പൊതുമരാമത്ത്, ഊര്‍ജ്ജം

നിലവിലുള്ള റോഡുകളുടെ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കും നിലവിലുള്ള എല്ലാ റോഡുകളും ടാര്‍ ചെയ്യുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്യും. ഓരോ റോഡിനും റോഡ് സംരക്ഷണ സമിതികള്‍ രൂപീകരിക്കും.

ജൈവവൈവിധ്യ മാനേജ്മെന്‍റ് കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം ദുരന്തനിവാരണം

               ബി.എം.സി യുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവജാലങ്ങളെ സംരക്ഷിച്ചു കൊണ്ടും അന്യം നിന്നും പോയ ജീവജാലങ്ങളെ തിരിച്ചു കൊണ്ടു വരുകയും ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിമ്പോള്‍ പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പു വരുത്തും. കായല്‍ കയ്യേറ്റം മണ്ണ് വാരല്‍, തോട് നികത്തല്‍ എന്നിവ കര്‍ശനമായും തടയും.